ഓണാട്ടുകരയുടെ കാര്‍ഷിക മേഖലയിൽ ഉണര്‍വുണ്ടാക്കുക, കര്‍ഷകന് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ ഉറപ്പാക്കുക, കാര്‍ഷികോൽപ്പന്നങ്ങളുടെ വിപണനത്തിന് അവസരവും സംവിധാനവും ഒരുക്കുക,

പച്ചക്കറിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരുക, വിളനിലവാരവും വിലനിലവാരവും ഉറപ്പാക്കുക. അനുബന്ധ മേഖലയായ മൃഗപരിപാലനസംവിധാനം ഒരുക്കുക എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് അസ്സോസിയേഷൻ ഓഫ് ഓണാട്ടുകര ഫാര്‍മേഴ്സ് ക്ലബ്ബ്‌സ്.

27 ഫാര്‍മേഴ്സ് ക്ലബ്ബുകൾ അസ്സോസിയേഷനിൽ അംഗങ്ങളാണ്.

518 ചതുരശ്രകിലോമീറ്ററിൽ മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകരയാകെ ഫാര്‍മേഴ്സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു.

ഓണാട്ടുകരയുടെ കാര്‍ഷിക മുന്നേറ്റം ലക്ഷ്യമാക്കി കാര്‍ഷിക പ്രദര്‍ശനവും നാടൻ ഭക്ഷ്യമേളയും മറ്റും ഉള്‍കൊള്ളുന്ന കാര്‍ഷികോത്സവം വളരെ ജനകീയമായി സംഘടിപ്പിക്കുന്നു.

കൂടുതൽ അറിയുക

Association of Onattukara Farmers' Clubs

ഓണാട്ടുകര അസ്സോസിയേഷൻ ഓഫ് ഫാർമേഴ്സ് ക്ലബ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഓണാട്ടുകരയിലെ കാർഷികസംസ്കാരത്തിന്റെ ഉന്നമനത്തിനും കർഷകരെ സഹായിക്കുന്നതിനുമായുള്ള കൂട്ടായ്മ ആണ് ഓണാട്ടുകര അസ്സോസിയേഷൻ ഓഫ് ഫാർമേഴ്സ് ക്ലബ്ബ്സ് .

Read More Contact Us

ഓണാട്ടുകരയിലെ ഫാർമേഴ്സ് ക്ലബ്ബുകൾ

2014 സെപ്റ്റംബറിൽ കുടുംബകൃഷി കര്ഷകരുടെ കുടുംബസമ്മേളനം നടത്തുകയുണ്ടായി.ഓണാട്ടുകരയുടെ തനതുരീതിയിലുള്ള കുടുംബകൃഷിയുടെ 100 യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പ്രവർത്തനങ്ങളുടെ മേൽനോട്ടം ഒരു ചീഫ് കോർഡിനേറ്ററുടെയും രണ്ടു ജോയിന്റ് കോർഡിനേറ്റർമാരുടേയും ചുമതലയിലാണ്.
പച്ചകറിയിനങ്ങളിൽ ഉരുളക്കിഴങ്ങ് , സവാള ഇവ മാത്രമേ ഓണാട്ടുകരക്കാർ മുമ്പ് അന്യ നാട്ടിൽ നിന്നും വാങ്ങിയിരുന്നുള്ളൂ. പച്ചകറി കൃഷിക്ക് വളരെ സാധ്യതയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് ഓണാട്ടുകരയിലേത് നല്ലയിനം നാടൻ പച്ചകറി തൈകളുടെ ലഭ്യതയാണ് ഉറപ്പാക്കേണ്ട ഒരു പ്രശ്നം. വിവിധ ഫാർമേഴ്സ് ക്ലബ്ബുകളുടെ കീഴിൽ നർസറികൾ പ്രവർത്തിപ്പിച്ചും, പോരാത്തത് ഗവ. ഫാമുകളിൽ നിന്ന് സംഘടിപ്പിച്ചും പരിഹരിക്കുവാനാണ് തീരുമാനം.
ഭക്ഷ്യസുരക്ഷയ്ക്കും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കും മറുപടിയാണ് ഓണാട്ടുകരയിലെ സമ്മിശ്രകൃഷി. ഈ കൃഷിരീതി കൂടുതൽ വ്യാപിപ്പിക്കുവാൻ നടപ്പ് സീസണിൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചേന, കാച്ചിൽ, ചേമ്പ് ഇവയ്ക്ക് കഴിഞ്ഞ വർഷം മുതൽ വില മെച്ചപ്പെട്ടത് കർഷകരിൽ ഉത്സാഹം ഉണ്ടാക്കിയിട്ടുണ്ട്.
ഉത്പാദിപ്പിക്കപ്പെടുന്ന കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കുവാനുള്ള സാഹചര്യവും ന്യായമായ വിലയും ആണ് കർഷകനെ പിടിച്ചുനിര്ത്തുന്നതിനും ഉല്പാദനം വർദ്ധിക്കുന്നതിനും ഉള്ള ഉപാധികൾ മുമ്പ് ഓരോ ഗ്രാമത്തിലും ചന്തകൾ ഉണ്ടായിരുന്നു. ആഗോളവൽക്കരണത്തിന്റേയും മറ്റും ഫലമായി, നാട്ടുച്ചന്തകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കുവാൻ സാധ്യതയില്ലാത്തത് കർഷകനെ വളരെ ബാധിക്കുന്നുണ്ട് . ചെറുകിട കർഷകനെയാണിത്‌ ഏറെ ബാധിക്കുന്നത്. ഇതിനൊരു പരിഹാരമായി, ഫാർമേഴ്സ് ക്ലബ്ബ് അസ്സോസിയേഷൻ ഒരു സ്ഥിരം വിപണി നടത്തുവാൻ ഉദ്ദേശിക്കുന്നു. ഈ ഓണക്കാലത്തുതന്നെ വിപണി തുടങ്ങും. ഈ ഓണക്കാലം മുതൽ ശുദ്ധമായ ഓണാട്ടുകര വെളിച്ചെണ്ണ വിപണിയിലിറക്കുന്നതാണെന്ന് ഓണാട്ടുകര നാളീകേര ഉത്പാദക കമ്പനി അറിയിച്ചിട്ടുണ്ട് .
അസ്സോസിയേഷൻ പ്രോത്സാഹിപ്പിക്കുന്നത് ജൈവകൃഷിയാണ്.
കർഷകരെ കൃഷിയിലേക്കാകർഷിക്കുവാനും ഉത്പാദനം വർദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് താഴെപ്പറയുന്ന 21 ഇനങ്ങളിലായി 1.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുന്ന വിളമത്സരം എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്.
സമ്മാനങ്ങൾ
Mar 6, 2013

ഓണാട്ടുകര കാർഷികോത്സവം 2015 പ്രോഗ്രാം വിവരങ്ങൾ

2015 ഡിസംബർ 19 മുതൽ 23 വരെ ഓണാട്ടുകര ഗ്രൗണ്ടിൽ ( ചാരുംമൂട് ബ്ലോക്കോഫീസിനു സമീപം )
കൂടുതൽ വായിക്കാം
Mar 5, 2013

എട്ടാമത് ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

എട്ടാമത് ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു
കൂടുതൽ വായിക്കാം